പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

കെ.ബി.പ്രശാന്ത്

പ്രസിഡൻ്റ്

സി.ആർ.സുലേഖ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സുകുമാരൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൗമ്യ ശ്യാം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി ഹരികുമാർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം ജില്ല : ആലപ്പുഴ  ലോക്സഭ മണ്ഢലം : ആലപ്പുഴനിയമസഭ മണ്ഢലം :കായംകുളം താലൂക്ക് : കാര്‍ത്തികപ്പള്ളിബ്ലോക്ക് : മുതുകുളംവില്ലേജുകള്‍ : പത്തിയൂര്‍, കീരീക്കാട്ജനസംഖ്യ ( 2011 ) : 33925വിസ്തീര്‍ണ്ണം : 16.27 ച.ക.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന മുതുകുളം ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്. 16.27 ച.കി.മീ.വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്ക്: ചേപ്പാട് പഞ്ചായത്തും തെക്ക്: കായംകുളം മുനിസിപ്പാലിറ്റിയും പടിഞ്ഞാറ്: കണ്ടല്ലൂര്‍, മുതുക്കുളം പഞ്ചായത്തുകളും കിഴക്ക്: ചെട്ടിക്കുളങ്ങര പഞ്ചായത്തും കായംകുളം മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. കായംകുളം രാജാവിന്റെ കച്ചേരി (സര്‍ക്കാര്‍ ഓഫീസ്) പത്തിയൂരായിരുന്നു എന്നു പറയപ്പെടുന്നു. “പത്തി” അഥവാ സേനാഘടകം പാര്‍ത്തിരുന്നിടം പത്തിയൂരായി അറിയപ്പെട്ടു എന്ന് കരുതാം. സേനയെ പരിശീലിപ്പിക്കാന്‍ അമ്പലപ്പുഴയില്‍ നിന്നു കൊണ്ടുവന്ന മാത്തൂര്‍ പണിക്കര്‍മാര്‍ക്ക് കരം ഒഴിവായി കിട്ടിയ സ്ഥലത്തിന്റെ സാമീപ്യം ഇതിനു തെളിവായി കാണാം. ആയിരക്കണക്കിന് യുദ്ധവീരന്മാരെ ആയുധാഭ്യാസം ചെയ്യിപ്പിച്ചിരുന്ന കളരികളും അതിനോടു ചേര്‍ന്ന കളരിഭഗവതി...

കൂടുതൽ വായിക്കുക